കോഴഞ്ചേരി : 112-ാമത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഇത്തവണ ഫെബ്രുവരി 4 മുതൽ 11 വരെ പമ്പാമണൽപ്പുറത്തെ വിദ്യാധിരാജ നഗറിൽ നടക്കും.
ചിന്മയ മിഷൻ തലവൻ സ്വാമി സ്വരൂപാനന്ദ മഹാരാജ് ആണ് ഇത്തവണത്തെ പരിഷത്ത് ഉദ്ഘാടനം ചെയ്യുന്നത്പ ന്തൽ കാൽനാട്ട് കർമം ഇന്നു നടന്നു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ കാൽനാട്ട് കർമം നിർവഹിച്ചു. ചടങ്ങിൽ ഹിന്ദുമത മഹാ മണ്ഡലം സെക്രട്ടറി എ.ആർ. വിക്രമൻപിള്ള , ജോ.സെക്രട്ടറി അനിരാജ് ഐക്കര,കൺവീനർ എൻ.ജി.ഉണ്ണികൃഷ്ണൻ, എം. അയ്യപ്പൻ കുട്ടി, കെ.ആർ. വേണുഗോപാൽ, ശ്രീജിത് അയിരൂർ, രമ മോഹൻ, വി.കെ.രാജഗോപാൽ, രാധ എസ്.നായർ, പി.ആർ. ഷാജി, പ്രകാശ് കുമാർ ചരളേൽ, എം.ആർ. ജഗൻ മോഹൻ, കെ.ആർ. സദാശിവൻ നായർ,
കെ.ആർ. വിജയാനന്ദൻ നായർ, കെ.ആർ. ശിവദാസ്, ഗിരിജകുമാരി, ദീപ എസ്.നായർ, ഇന്ദിര കൈമൾ, പുഷ്പ അനിൽ തുടങ്ങിയവർ പങ്കെടുത്തു പമ്പാ മണൽപ്പുറത്ത് ഗണപതിഹോമം, ഭൂമിപൂജ എന്നിവയ്ക്ക് ശേഷമാണ് കാൽനാട്ടു കർമം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.