തിരുവനന്തപുരം: പ്രണയ പരാജയത്തെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം.
നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയതിനു പിന്നിൽ പ്രണയ പരാജയമെന്നു കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ പെൺകുട്ടി വിവാഹ വാഗ്ദാനം നൽകി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതി.കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ പഠന ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള എല്ലാം വാങ്ങി നൽകിയതും മിഥുവാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു.
ഇരു വീട്ടുകാരുടേയും സമ്മതത്തിൽ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി മിഥുവിനെ ഒഴിവാക്കി തുടങ്ങി. ഇതിൽ മനംനൊന്ത് മിഥു മാനസികമായി തളർന്ന അവസ്ഥയിലായി.
ഇതേ തുടർന്ന് മിഥുവിന്റെ മാതാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാൽ പെൺകുട്ടി വഴങ്ങിയില്ല എന്നും തുടർന്നു മിഥു മോഹനെ ഫോണിൽ വിളിച്ച് നിനക്ക് ചത്തൂടെ എന്നു ചോദിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.