തിരുവനന്തപുരം: നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ പുതിയ IELTS ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (N.I.F.L) ആരംഭിക്കുന്ന പുതിയ IELTS (International English Language Testing System) (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എല്ലാ പ്രൊഫഷണലുകൾക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. IELTS ഓഫ്‌ലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 2 മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 1 മാസവുമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെ അല്ലെങ്കിൽ വൈകിട്ട് 7 മുതൽ 9 വരെയും ആണ്. ഓഫ് ലൈൻ ബാച്ച് രാവിലെ 9 മുതൽ 11 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകാല IELTS പരീക്ഷയിൽ ഓവറോൾ 6. 5 ലഭിച്ചവർക്ക് മാത്രമായിരിക്കും ഓൺലൈൻ അഡ്മിഷന്‍.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.
ഓഫ്‌ലൈൻ പഠിക്കുന്ന ബി.പി.എൽ, എസ്. സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെട്ട നഴ്സിംഗ് പ്രൊഫെഷനലുകൾക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. ഓഫ്‌ലൈൻ പഠിക്കുന്ന എ.പി.എൽ വിഭാഗങ്ങൾക്കും നഴ്സിംഗ് ഇതര പ്രൊഫെഷനലുകളിൽ ഉൾപ്പെട്ടവർക്കും 25% ഫീസ് സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്. IELTS ഓൺലൈൻ പഠിക്കാൻ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും 25% ഫീസ് സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവർത്തിക്കുന്ന എന്‍.ഐ.എഫ്.എല്‍ സെന്ററിലാണ് ഓഫ്ലൈന്‍ ക്ലാസ്സ്. കൂടുതൽ വിവരങ്ങൾക്ക് +91-7907323505 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
#NorkaRoots #KeralaGovt #nurses #healthcare #educational #Nifl #NorkaNifl #NorksInstitute #OET #IELTS #GermanJobs #Ukjobs #IeltsOnline
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.