മാർമലയിൽ വിനോദ സഞ്ചാരികളുടെ സന്ദർശനം വർദ്ധിക്കുന്നു

തീക്കോയി:  തീക്കോയി ഗ്രാമപഞ്ചായത്തിലെ  പ്രകൃതി സുന്ദരമായ മാർമല അരുവി വിനോദ സഞ്ചാര കേന്ദ്രത്തിൽ തിരക്ക് വർദ്ധിക്കുന്നു.

ഗ്രാമപഞ്ചായത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടു കൂടി മാർമല പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് .  കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന്  അരുവിയിൽ  നീരൊഴുക്ക്‌ കൂടിയിരിക്കുകയാണ്.

ദിനം പ്രതി നിരവധിയാളുകൾ അരുവിയിൽ വന്നു പോകുന്നുണ്ട്. അരുവി സന്ദർശനത്തിന് ഗ്രാമപഞ്ചായത്ത് പാസ്സ് ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ ജീവനക്കാരും മാലിന്യ നിർമ്മാർജ്ജനത്തിന് ഹരിത കർമ്മ സേനയും രംഗത്തുണ്ട്.

മാർമലയിലേക്കുള്ള റോഡ് കാടു തെളിച്ചു പൂർണ്ണമായും ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. വഴിയോര വിശ്രമകേന്ദ്രവും തെരുവ് വിളക്കും ഉൾപ്പെടെ മാർമലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ വലിയ തോതിൽ വിപുലീകരിക്കുമെന്ന് പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !