കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ ഒന്നും മിണ്ടാതെ വീണയുടെ ഭർത്താവും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്.
ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ റിയാസ് ഒഴിഞ്ഞുമാറി.അതേസമയം കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ പ്രതികരണം.
ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ മുഖ്യമന്ത്രിയേയും കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന രാഷ്ട്രീയ നീക്കമായി അന്വേഷണത്തെ ഇടത് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
വിഷയം ഉയർത്തികൊണ്ട് വന്ന കോൺഗ്രസ്സ് എംഎൽഎ മാത്യു കുഴൽ നാടൻ അന്വേഷണത്തെ സ്വാഗതം ചെയ്തെങ്കിലും ബിജെപി രാഷ്ട്രിയ ലാഭം ലോക് സഭ തിരഞ്ഞെടുപ്പിൽ നേടി എടുക്കുമോ എന്ന ആശങ്കയും കോൺഗ്രസ്സ് ക്യാമ്പിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.