കാപ്പി ലവ്വര്‍ ആണോ നിങ്ങള്‍? പല തരത്തിലുള്ള കാപ്പി ട്രൈ ചെയ്യാൻ താല്പര്യമുണ്ടാകും. എന്നാല്‍, നെയ്യ് ഒഴിച്ചോരു കാപ്പി ആയാലോ.തണുപ്പുകാലത്ത് രാവിലെ ഒരു കാപ്പി കുടിച്ച് തുടങ്ങുന്നത് അന്നത്തെ ദിവസം തന്നെ ഊര്‍ജത്തോടെയിരിക്കാൻ സഹായിക്കും. ഒപ്പം ഒരു കുഞ്ഞ് സാധനം കൂടി അതില്‍ കൂട്ടിച്ചേര്‍ത്താലോ!
സ്വര്‍ണ്ണ ദ്രാവകം എന്നാണ് നെയ്യ് അറിയപ്പെടുന്നത്. വെറുതെയല്ല, അത്രയും വിലയേറിയ ഗുണങ്ങളാണ് നെയ്യില്‍ അടങ്ങിയിരിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയര്‍ത്താൻ സഹായിക്കും.
ഇപ്പോള്‍ ബോളിവുഡ് താരങ്ങളടക്കം അവരുടെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന ഘടകമാണ് നെയ്യ്. തണുപ്പുകാലത്ത് നെയ്യ് ഒഴിച്ച് കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ
സീക്രട്ട് ഓഫ് എനര്‍ജി
നെയ്യ് ഈസ് ദി സീക്രട്ട് ഓഫ് എനര്‍ജിയെന്ന് പറഞ്ഞ് ഒരു ദിവസം ആരംഭിക്കാം. സാധാരണ കട്ടൻ കാപ്പിയുമായി താരതമ്യം ചെയ്താല്‍ നെയ്യ് ഒഴിച്ചുള്ള കാപ്പി ദീര്‍ഘസമയം ഊര്‍ജം നിലനിര്‍ത്താൻ നിങ്ങളെ സഹായിക്കും.
സാധാരണ കോഫി കുടിച്ചാല്‍ ലഭിക്കുന്ന എനര്‍ജി സമയം പോകുംതോറും കുറഞ്ഞുവരികയാണ് ചെയ്യുന്നത്. എന്നാല്‍, നെയ്യ് ചേര്‍ത്തുള്ള കാപ്പി ഈ പ്രക്രിയ സാവധാനത്തിലാക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ഊര്‍ജം നഷ്ടപ്പെടുന്നത് തടയാൻ വളരെ സഹായകമാണ്.
കൊഴുപ്പിനെ പേടിക്കേണ്ട
ഭക്ഷണത്തില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമോ? കൊഴുപ്പ് എന്നാല്‍ തടി കൂടുന്ന ഘടകമാണെന്നാകും ചിന്തിക്കുക. എന്നാല്‍, ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും ഉണ്ട്.
ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. അതിനാല്‍ തടികൂടുമെന്ന പേടിയും വേണ്ട.
ദഹനം നന്നാക്കാം
രാവിലെ ഒരു കപ്പ് കാപ്പി കുടി കഴിഞ്ഞാല്‍ അസിഡിറ്റി കൊണ്ട് പൊറുതിമുട്ടാറുണ്ട് ചിലര്‍. എന്നാല്‍, കാപ്പി ഒഴിവാക്കാനും കഴിയില്ല. ഇക്കൂട്ടര്‍ക്ക് അനിയോജ്യമായ പരിഹാരമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി. ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നത് കൊണ്ടാണ് സാധാരണ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
നെയ്യില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകള്‍ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും ദഹനനാളത്തിന്റെ മികച്ച ആരോഗ്യത്തിനും പേരുകേട്ടതാണ്.
ചൂട് കാപ്പിയിലും ശരീരത്തിലും
ചൂട് കാപ്പി ഉള്ളില്‍ ചെല്ലുമ്പോള്‍ ശരീരത്തില്‍ തന്നെയൊരു ഊഷ്മളത ഉണ്ടാകും. നെയ്യ് ഒഴിച്ചാകുമ്പോള്‍ ഇത് ഇരട്ടിയാകും. നെയ്യ് കാപ്പിക്ക് ഉള്ളില്‍ നിന്ന് സ്വാഭാവികമായും ചൂട് നിലനിര്‍ത്താൻ കഴിയും.
നെയ്യ് കാപ്പി ഉണ്ടാക്കിയാലോ
സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാൻ. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേര്‍ത്ത് കുടിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.