19 വയസ്സുള്ള ഗർഭിണിയായ യുവതി വയറിലും മുഖത്തും കുത്തേറ്റ നിലയിൽ.

മയൂർവിഹാർ: മയൂർവിഹാറിൽ 19 വയസ്സുള്ള ഗർഭിണിയായ യുവതിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി.

മുഖത്തും വയറിലും കുത്തേറ്റ നിലയിൽ ചില്ല ഗാവിലെ ഫയർ ബ്രിഗേഡിന് സമീപം രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്.

എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കിഴക്കൻ ഡൽഹി സ്വദേശിയായ യുവതി ആയുർവേദ സെന്ററിലെ ജീവനക്കാരിയാണ്.

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ അജ്ഞാതർ ആക്രമിച്ചതാണെന്നു പൊലീസ് പറഞ്ഞു. തകർന്ന മൊബൈൽ ഫോണും കണ്ടെടുത്തു.

പരിചയക്കാർ തന്നെയാണോ ആക്രമിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !