കല്ലിയൂർ: തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ കൺസ്യൂമർഫെഡിൽ നിന്ന് വിതരണം ചെയ്ത റവ പയ്ക്കറ്റുകളിൽ ജീവനുള്ള പുഴുവും ചെള്ളും.
കല്ലിയൂർ പഞ്ചായത്തിലെ അൻപത്തോളം കുടുംബങ്ങൾക്കാണ് കാലപ്പഴക്കം ചെന്ന റവ പയ്ക്കറ്റുകൾ ലഭിച്ചത്. അതി ദരിദ്രരായ ഗുരുതര രോഗം ബാധിച്ച കുട്ടികൾക്കും മുതിർന്നവർക്കും സർക്കാർ വിതരണം ചെയ്യുന്ന പയ്ക്കറ്റുകളിലാണ് പുഴുവിനെ ലഭിച്ചത്.വിതരണം ചെയ്ത പയ്ക്കറ്റുകളിൽ ഡെയ്റ്റ് പോലും രേഖപ്പെടുത്തിട്ടില്ലെന്നും വെള്ളായണി വാർഡ് മെമ്പർ ആതിര പറഞ്ഞു.
വെള്ളായണി സർവോദയം വാർഡുകളിലെ നിരവധി വീടുകളിൽ ഇത്തരത്തിൽ പുഴു വരിക്കുന്ന പയ്ക്കറ്റുകൾ ലഭിച്ചതായും ആതിര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.