വൈക്കം : വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് പത്തുലക്ഷം രൂപ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കിനെ കബളിപ്പിച്ച വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളൂർ ചേലാട്ട് വീട്ടിൽ ഗോകുൽ ദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് കോട്ടയം പ്രിൻസിപ്പൽ സബ് കോടതിയിൽ ഫയൽ ചെയ്ത വിധിനടത്തിപ്പ് ഹർജിയുടെ തീർപ്പ് കൽപിച്ചു കൊണ്ടുള്ള ഉത്തരവനുസരിച്ചാണ് ഗോകുൽദാസിനെ അറസ്റ്റ് ചെയ്തതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.ഈ വർഷം ഏപ്രിൽ മാസത്തിനുള്ളിൽ വായ്പ കണക്ക് അവസാനിപ്പിക്കാമെന്ന വായ്പക്കാരന്റെ ഉറപ്പിൻമേൽ കോടതി ജാമ്യം അനുവദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.