ബീഹാർ : നിതീഷ് കുമാറിന്റെ പിന്മാറ്റത്തിലും ഇന്ത്യാ മുന്നണിയിലെ പ്രശ്നങ്ങളോടും പ്രതികരിച്ച് അഖിലേഷ്.
ഇന്ത്യ സഖ്യത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയാകേണ്ട വ്യക്തിയായിരുന്നു നിതീഷ് കുമാർ എന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.ബിഹാറിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പ്രസ്താവനയുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്. ഇന്ത്യ സഖ്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും പരിഗണിക്കാമെന്ന സാഹചര്യമാണ്.
സഖ്യത്തിന്റെ കോര്‍ഡിനേറ്ററോ മറ്റേതെങ്കിലും വലിയ പദവിയോ നിതീഷിന് ലഭിക്കുമായിരുന്നു എന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിതീഷ് കുമാറിനോട് സന്നദ്ധത കാണിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. നിതീഷ് കുമാര്‍ ഇന്ത്യന്‍ സഖ്യത്തില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.അദ്ദേഹമാണ് മുന്‍കൈയെടുത്ത് ഇന്ത്യാ അലയന്‍സ് രൂപീകരിച്ചതെന്നും അഖിലേഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.