അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ചടങ്ങുകൾ ഭക്തിസാന്ദ്രം.

കോട്ടയം :അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.

വൈകിട്ട് 5.30ന് ആണു പ്രദക്ഷിണം ആരംഭിച്ചത്.വലിയപള്ളിയിൽ നിന്നു തുടങ്ങിയ പ്രദക്ഷിണം ചെറിയപള്ളി വലംവച്ച് തിരികെയെത്തി വലിയ പള്ളിയും ചുറ്റിയാണു സമാപിച്ചത്.

22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ എഴുന്നള്ളിച്ചു. മുന്നിൽ 100 പൊൻ കുരിശുകൾ അണി നിരന്നു. എട്ടരയോടെ പ്രദക്ഷിണം വലിയ പള്ളിയിലെത്തി സമാപിച്ചു.

സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനു ശേഷം വെടിക്കെട്ട് നടന്നു. 31 വരെ എല്ലാ ദിവസവും പുലർച്ചെ 5.45നും 7.30നും 11നും വൈകിട്ട് 5നും 6.30നും കുർബാന നടക്കും.
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. വിശ്വാസികൾ സമർപ്പിച്ച നേർച്ച വസ്തുക്കളുടെ ലേലം ഇന്നലെ രാത്രി 8നു നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !