ഡൽഹി: കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളുടെ കൈമാറല്പ്രക്രിയ വേഗത്തിലാക്കുന്നതിന് സി.ബി.ഐ., ഇ.ഡി., എൻ.ഐ.എ.ഉന്നതതലസംഘം യുകെയിലേക്ക്. സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, മദ്യവ്യവസായി വിജയ് മല്യ എന്നിവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. യു.കെ.യിലും മറ്റ് രാജ്യങ്ങളിലുമായുള്ള ഇവരുടെ സ്വത്തുക്കളുടെ വിവരങ്ങളും സംഘം ശേഖരിക്കും.
പരസ്പരനിയമസഹായ ഉടമ്ബടി (എം.എല്‍.എ.ടി.) പ്രകാരം, സാമ്ബത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാൻ ഇന്ത്യയും യു.കെ.യും നിയമപരമായി ബാധ്യസ്ഥരാണ്.
സാധാരണ ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതെങ്കിലും യു.കെ.യുമായുള്ള നയതന്ത്രബന്ധങ്ങള്‍ പരിഗണിച്ച് വിദേശകാര്യമന്ത്രാലയമാകും കേസന്വേഷിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.