സ്കൂളില്‍നിന്ന് അധ്യാപകരുടെ ബാഗുകളും ചാരിറ്റി ബോക്‌സു'കളും ക്യാമറകളും കവര്‍ന്ന രണ്ട് പേര്‍ പിടിയില്‍,,

കോട്ടയം: ബേക്കര്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയ രണ്ടു പേര്‍ കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായി.കൊല്ലം സ്വദേശികളായ സുധിദാസ്, വിനോജ് എന്നിവരെയാണ് പോലീസ് കൊല്ലത്ത് എത്തി പിടികൂടിയത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ പ്രതികളെ സ്കൂളില്‍ എത്തിച്ച്‌ തെളിവെടുത്തു. മോഷണം നടത്തിയ രീതി ഇവര്‍ പൊലീസിന് വിശദീകരിച്ച്‌ നല്‍കി.

ഹൈസ്കൂളിലും ഹയര്‍സെക്കൻഡറി സ്കൂളുകളിലുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ രണ്ട് ഡിവിആര്‍ യൂണിറ്റുകള്‍, അധ്യാപകരുടെ ബാഗുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥിനികള്‍ നിക്ഷേപിക്കുന്ന ചാരിറ്റി ബോക്സുകള്‍, രണ്ട് ഡിജിറ്റല്‍ ക്യാമറ, എന്നിവയായിരുന്നു മോഷണം പോയത്.

അന്വേഷണത്തിനിടെ, മോഷ്ടാക്കള്‍ സ്കൂള്‍ വളപ്പിലെ കിണറ്റില്‍ ഉപേക്ഷിച്ച നിരീക്ഷണ ക്യാമറയുടെ ഡിവിആര്‍ കണ്ടെത്തിയിരുന്നു.

ജില്ലയില്‍ നടന്ന നിരവധി മോഷണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉള്ളതിനാല്‍ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !