പത്തനംതിട്ട: ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷൻ കോൺക്ലേവിനു ഇന്ന് തിരുവല്ലയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ, എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവർ നാല് ദിവസത്തെ കോൺക്ലേവിൽ പങ്കെടുക്കും.മുൻ ധന മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ എകെജി പഠന ഗവേഷണ കേന്ദ്രമാണ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. ചർച്ചകൾ, സെമിനാറുകൾ എന്നിവയ്ക്ക് പുറമെ വിദേശ റിക്രൂട്ട്മെന്റിനുള്ള സാധ്യതകളും കോൺക്ലേവ് ലക്ഷ്യമിടുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം പത്തനംതിട്ട ജില്ലാ കോൺഗ്രസ് മന്ത്രി വീണ ജോർജിനെതിരെ അനിശ്ചിത കാല സമരം തുടങ്ങി. അബാൻ മേൽപ്പാല നിർമാണം വൈകുന്നതു ചൂണ്ടിക്കാട്ടിയാണ് സമരം. 2021ലാണ് മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയത്. 18 മാസം കൊണ്ട് പണി കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 46 കോടി മുടക്കിയാണ് നിർമാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.