കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ ഏഴ് ഐഫോൺ 13 പ്രോ മാക്‌സ് മൊബൈൽ ഫോണുകൾ മോഷണം പോയി. ഫോണുകള്‍ മോഷ്ടിച്ച കേസിൽ പ്രവാസിക്കായി അന്വേഷണം ആരംഭിച്ചു. ജഹ്‌റയിലെ ഒരു സമുച്ചയത്തിൽ മൊബൈൽ ഫോൺ വിൽക്കുന്ന ഒരു കമ്പനിയുടെ ഡയറക്ടർ ആണ് പരാതി നല്‍കിയത്.
2,000 കുവൈത്തി ദിനാർ വിലയുള്ള ഫോണുകളാണ് പ്രവാസി ജീവനക്കാരൻ മോഷ്ടിച്ചത്. കമ്പനി അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. ജീവനക്കാരൻ ഫോണുകൾ മോഷ്ടിച്ചതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.