കടുത്തുരുത്തി : കാൽ നടയാത്രക്കാരും നിരവധി വാഹനങ്ങളും വന്നു പോകുന്ന കുറുപ്പന്തറ ജങ്ഷനിൽ അപകടങ്ങൾ പതിവാകുന്നു.
വ്യാഴാഴ്ച പുലർച്ചെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ കാഞ്ഞിരപ്പള്ളി സ്വദേശി നിധിൻ പി.പ്രകാശ് മരണപെട്ടിരുന്നു.
ഗതാഗത നിയന്ത്രണത്തിനായി കുറുപ്പന്തറ ടൗണിൽ സ്ഥാപിച്ചിരുന്ന സിഗ്‌നൽ കത്താതായതോടെ അപകടങ്ങളും പതിവാക്കുകയാണ്.സിഗ്‌നൽ സംവിധാനമില്ലാത്തതിനാൽ പ്രദേശ വാസികൾ അല്ലാത്തവർ അപകടത്തിൽ പെടുന്നത് പതിവാകുന്നതായും ജനപ്രതിനിധികൾ പറഞ്ഞു.
കുറുപ്പന്തറ കവലയിൽ സ്ഥാപിച്ച സിഗ്നൽ പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായെന്നും യാത്രക്കാർ പറഞ്ഞു.
ആദ്യകാലത്ത് മഞ്ഞ ലൈറ്റ് തെളിഞ്ഞിരുന്നു. ദൂരെനിന്നുള്ള വാഹനയാത്രക്കാർക്ക് മഞ്ഞലൈറ്റ് കണ്ട് കവലയാണെന്നു തിരിച്ചറിയാൻ സാധിച്ചിരുന്നതായും നഗരവാസികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.