റബ്ബർ കർഷകരെ സഹായിക്കാൻ അടിയന്തര നടപടികൾ കേരള സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS).

കോട്ടയം : കേരള  ബഡ്ജറ്റിൽ 600 കോടി രൂപ റബ്ബർ വില  സ്ഥിരത  പദ്ധതിക്കു മാറ്റി വച്ചിരുന്നു. ആ പദ്ധതി വഴി റബ്ബർ കർഷകർക്ക് ലഭിച്ചിരുന്ന ആനുകൂല്യം മുടങ്ങിയിരിക്കയാണ്. റബ്ബർ ഉത്പാദക  സംഘങ്ങൾ  വഴി റബ്ബർ വിറ്റതിന്റെ ബില്ലുകൾ  ആപ്പ് ലോഡ് ചെയ്യുന്നതിനുള്ള  കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് ആയ  നാഷണൽ  ഇൻഫോർമാറ്റിക്സിന് സംസ്ഥാന സർക്കാർ നൽകാൻ  ഉള്ള സർവീസ് ചാർജ് നല്കാത്തതുകൊണ്ട്  ഒരു മാസമായി  റബ്ബർ കർഷകർക്ക് ബില്ലുകൾ അപ്പ് ലോഡ് ചെയ്യാനും പറ്റുന്നില്ല. 


റബ്ബർ വില  സ്ഥിരത   പദ്ധതിയിൽ അനുകൂല്യം  പ്രതീക്ഷിച്ച് ഒരു ലക്ഷത്തോളം  കർഷകരുടെ അപേക്ഷകൾ  വിവിധ റബ്ബർ ഉത്പാദക  സംഘങ്ങൾ  വഴി  അപ്പ് ലോഡ്  ചെയ്യാൻ ഉള്ളപ്പോൾ ആണ്    നാഷണൽ  ഇൻഫോർമാറ്റിക്സ്   എന്ന വെബ്സൈറ്റ്  തകരാറിൻ  ആയത്. കൂടാതെ  കഴിഞ്ഞ  ഏപ്രിൽ മുതൽ   റബ്ബർ കർഷകർക്ക് കൊടുക്കാനുള്ള കുടിശിക  തുക കൊടുക്കാനുള്ള  നടപടി ഉണ്ടാകണമെന്ന് റബ്ബർ കർഷകരുടെ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേർഷ്സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു. 

ഇടത് മുന്നണി അവരുടെ പ്രകടന  പത്രികയിൽ റബ്ബറിന് 250 രൂപ അടിസ്ഥാന നൽകും എന്ന് വാഗ്ദാനം ചെയ്തത് നടപ്പാക്കാൻ  അടിയന്തര  നടപടികൾ സ്വീകരിക്കണമെന്നും എൻ എഫ് ആർ പി സ് ആവശ്യപ്പെട്ടു. കൂടാതെ  കണ്ണൂർ കളക്ടർട്രേറ്റ്    പടിക്കൽ   ജനുവരി 5 തിയ്യതി വെള്ളിയാഴ്ച  നടത്തുന്ന റബ്ബർ കർഷക  സമരം  വൻ  വിജയം  ആക്കാൻ തീരുമാനിച്ചു.   

അടുത്ത ലോകസഭ ഇലക്ഷനിൽ റബ്ബർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന  സ്ഥാനാർഥികൾക്ക്  രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യുന്നതിനും ആവശ്യമെങ്കിൽ സ്വന്തം സ്ഥാനാർഥികളെ  മത്സരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. 

യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻ എഫ് ആർ പി സ് )ദേ​​ശീ​​യ  പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അധ്യക്ഷത വഹിച്ചു.  താഷ്‌കന്റ് പൈകട,  ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം   പ്രദീപ്‌ കുമാർ പി മാർത്താണ്ഡം,   ഡി  സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, എ. രാജൻ മടിക്കൈ കാഞ്ഞങ്ങാട് , സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി,  രാജൻ ഫിലിപ്സ്  കർണാടക ,ജോയി കുര്യൻ കോഴിക്കോട്, ജോർജ്ക്കുട്ടി  കോതമംഗലം, കെ. പി.  പി. നബ്യാർ കണ്ണൂർ ,  ഹരിദാസ് മണ്ണാർക്കാട്  പാലക്കാട്‌   എന്നിവർ പ്രസംഗിച്ചു.

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !