അഹമ്മദാബാദ്: ഗുജറാത്തില്‍ നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലെ ധന്സുരയിലാണ് സംഭവം. കേസില്‍ പ്രതിയായ 35-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.ശനിയാഴ്ച വൈകീട്ടുമുതലാണ് നാലുവയസ്സുകാരിയെ കാണാതായത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാത്രി പ്രതിയായ 35-കാരന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഇതിനിടെ, പ്രതി വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
നാലുവയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് ബലാത്സംഗം ചെയ്തശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകിയ ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്. പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ ഗ്രാമത്തിലാകെ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുടെ വീട്ടിലും തിരച്ചില്‍ നടത്തി. ഈ പരിശോധനയിലാണ് വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചനിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വായില്‍ തുണിതിരുകി, കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം 35-കാരനെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.