ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമര്‍ താരമായിരുന്നു ഷക്കീല. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഷക്കീല.ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. . തനിക്കൊരു കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും ഷക്കീല പറയുന്നു.
വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും രണ്ടാം ഭാര്യയാകാൻ താത്പര്യമില്ലെന്നും ഒരു തമിഴ് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചു. ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് ഇപ്പോള്‍ കല്യാണം കഴിച്ചേ പറ്റൂ.
അതിനാല്‍ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാൻ സമ്മതിച്ചു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ടയാള് സന്തോഷത്തോടെ ഇരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. വിവാഹം ചെയ്തോ എന്നാണ് ഞാൻ പറഞ്ഞത്.
എന്നാല്‍ കാമുകന്റെ പേര് പറയാൻ താത്പര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്നമാകരുത്. കുടുംബത്തില്‍ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. അങ്ങനെയുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അതാരാണെന്ന് വെളിപ്പെടുത്താത്തത്. കാമുകന്റെ വിവാഹം കഴിയുന്നതോടെ അദ്ദേഹം മുൻകാമുകൻ ആയി മാറുമെന്നും ഷക്കീല വ്യക്തമാക്കി.
തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ഷക്കീല തുറന്നുപറഞ്ഞു, 11ാം വയസില്‍ വീടിനടുത്തുള്ള , സുരേഷ് റെഡ്ഡിയുമായാണ് ആദ്യത്തെ പ്രണയം. പക്ഷേ അത് പ്രണയമായിരുന്നോ എന്നൊന്നും അന്ന് അറിയില്ലായിരുന്നുവെന്ന് ഷക്കീല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.