'കോഴിക്കോട്: കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച താമരശ്ശേരി പൊലീസ് ഒടുവില്‍ പുലിവാലു പിടിച്ചു.പ്രശ്നം പരിഹരിക്കാന്‍ പൊലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ കുടുംബാംഗങ്ങളില്‍പ്പെട്ട രണ്ട് സ്ത്രീകള്‍ തമ്മില്‍ പൊലീസ് സ്റ്റേഷന് പരിസരത്ത് വെച്ച് തമ്മില്‍ത്തല്ലി.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.15ഓടെയാണ് സംഭവം. വയാനാട് സ്വദേശിനിയും വൈത്തിരി പനച്ചിക്കല്‍ ഹൗസില്‍ മൊയ്തീന്റെ ഭാര്യ കെ.സി. ഹാജറയും (50) അടിവാരം വേളാട്ടുകുഴി ഹൗസില്‍ അബൂബക്കറിന്റെ ഭാര്യ നസീറയും (36) തമ്മിലാണ് താമരശ്ശേരി പൊലീസ് സ്റ്റേഷന് പരിസരത്തുവച്ച് തന്നെ കൈയ്യാങ്കളിയുണ്ടായത്.
പൊതുസ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.