തിരുവനന്തപുരം: നിയമസഭയില്‍ എത്താതെ നയപ്രഖ്യാപനം നടത്തി റെക്കോർഡിട്ട ഗവർണറാണ് മലയാളിയായ പട്ടം താണുപിള്ള.
കേരള രാഷ‌്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്നറിയപ്പെട്ടിരുന്ന പട്ടം എ. താണുപിള്ള തിരുവിതാംകൂർ പ്രധാനമന്ത്രിയും തിരു- കൊച്ചി മുഖ്യമന്ത്രിയും 1960- 62 കാലഘട്ടത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായിരുന്നു. പിന്നീടാണ് പഞ്ചാബ് ഗവർണറായി പട്ടത്തെ മാറ്റുന്നത്.
ഇവിടെ നിന്നാണ് ആന്ധ്രപ്രദേശ് ഗവർണറായി എത്തിയതും നയപ്രഖ്യാപനത്തില്‍ റെക്കോർഡിട്ടതും. ഗവർണർ നിയമസഭയില്‍ എത്തിയാലും ആദ്യ ഒരു വരി വായിച്ചാല്‍ പോലും നയപ്രഖ്യാപന പ്രസംഗം നടത്തിയതായി കണക്കാക്കണമെന്ന റൂളിംഗുകളും കേരള നിയമസഭയില്‍ അടക്കം നിരവധിയുണ്ട്.
വർക്കല രാധാകൃഷ്ണൻ മുതല്‍ പി. ശ്രീരാമകൃഷ്ണൻ വരെയുള്ള സ്പീക്കർമാർ ഇത്തരം റൂളിംഗുകള്‍ സഭയില്‍ ആവർത്തിച്ചിട്ടുമുണ്ട്. ഒരു വരി വായിച്ചാല്‍ പോലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ മുഴുവൻ വായിച്ചതായി കണക്കാക്കണമെന്നായിരുന്നു റൂളിംഗ്.
കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒന്നര മിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചപ്പോള്‍, നയപ്രഖ്യാപനം നടത്തിയതായി കണക്കാക്കാൻ കഴിയില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തിന് കേരള നിയമസഭയുടെ രേഖകള്‍ വായിച്ചുനോക്കാനായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ നല്‍കിയ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.