ജനുവരി 26-ന് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍, ഇന്ത്യൻ സിനിമയുടെ അഭിമാനമായ നിരവധി താരങ്ങളാണ് ആരാധകർക്കും ഫോളോവർമാർക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേർന്നുകൊണ്ട് പോസ്റ്റുകള്‍ പങ്കുവച്ചത്.
1947-ല്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950-ല്‍ ആണ് റിപ്പബ്ലിക് രാഷ്ട്രമായി മാറിയത്.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം ആംഗ്യഭാഷയില്‍ ദേശീയഗാനം ചൊല്ലുന്ന ബോളിവുഡിന്റെ ബിഗ്ബി, അമിതാഭ് ബച്ചന്റെ വീഡിയോയാണ് റിപ്പബ്ലിക് ദിനത്തില്‍ വ്യത്യസ്തമായി ശ്രദ്ധനേടിയത്.
മലയാളത്തിന്റ പ്രയതാരം മോഹൻലാലും മമ്മൂട്ടിയും റിപ്പബ്ലിക് ദിനാശംസകളുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. 'നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്യാം, ഐക്യവും പുരോഗതിയും വാഴുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം. ജയ് ഹിന്ദ്!' മോഹൻലാല്‍ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കുറച്ചു.
രാജ്യത്തെ അദ്വിതീയമാക്കുന്ന മൂല്യങ്ങളെ നമുക്ക് വിലമതിക്കാം, പുരോഗതിയുടെയും സമൃദ്ധിയുടെയും പിന്നാലെ ഒറ്റക്കെട്ടായി നില്‍ക്കാം, റിപ്പബ്ലിക് ദിനാശംസകള്‍,' സംസ്ഥാന കലോത്സവ വേദിയില്‍ പകർത്തിയ ചിത്രത്തോടൊപ്പം മമ്മൂട്ടിക്കമ്പിനി എക്സില്‍ കുറിച്ചു.
കമല്‍ ഹാസൻ, അനുപം ഖേർ, ജൂനിയർ എൻ ടി ആർ തുടങ്ങിയ താരങ്ങളും ആശംസകള്‍ പങ്കുവച്ചൂ. അല്ലു അർജുൻ, വരുണ്‍ തേജ്, തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ചിരഞ്ജീവിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.