മകളെ വെട്ടിക്കൊന്ന മരുമകനെ വധിക്കാൻ ആണ്‍വേഷം കെട്ടിയ അമ്മ അറസ്റ്റില്‍,,,

 തഞ്ചാവൂർ: മകളെ വെട്ടിക്കൊന്ന മരുമകനെ വധിക്കാൻ ആണ്‍വേഷം കെട്ടിയ അമ്മ അറസ്റ്റില്‍. അരിയല്ലൂർ ആണ്ടിമഠം മംഗലം ഗ്രാമത്തിലെ സരോജയാണ് (53) പിടിയിലായത്. 

മൂന്നുമാസംമുൻപ് മകള്‍ പരാശക്തി എന്ന പ്രിയ(16)യെ കൊന്ന ഭർത്താവ് തമിഴരശനെ(26) കൊല്ലാൻ ശ്രമിച്ചപ്പോഴാണ് അറസ്റ്റ്.

ആക്രമണത്തില്‍ തമിഴരശന് ഗുരുതരമായി പരിക്കേറ്റു. തിരിച്ചറിയാതിരിക്കാനായി തലമുടിവെട്ടി, ജീൻസും ടീഷർട്ടും ധരിച്ച്‌ സരോജ ആണ്‍വേഷത്തില്‍ കൈയില്‍ അരിവാളുമായി കഴിഞ്ഞദിവസം രാത്രിയാണ് തമിഴരശന്റെ വീട്ടിലെത്തിയത്. 

പുറത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന തമിഴരശന്റെ തലയില്‍ സരോജ അരിവാളുകൊണ്ട് വെട്ടി. ഇടതുകൈയിലെ വിരലുകള്‍ അറുത്തുമാറ്റി. നിലവിളികേട്ട് തടയാനെത്തിയ അമ്മ വിമല (45)യെയും ആക്രമിച്ചു. 

സമീപവാസികള്‍ തമിഴരശനെയും വിമലയെയും സർക്കാർ ആശുപത്രിയിലെത്തിച്ചു. തമിഴരശനെ പിന്നീട് തഞ്ചാവൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് പോലീസ് സരോജയെ അറസ്റ്റുചെയ്തത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !