ചെന്നൈ: തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹംകഴിച്ച പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുബന്ധുക്കളെക്കൂടി പോലീസ് അറസ്റ്റുചെയ്തു.കേസ് അന്വേഷിക്കുന്നതിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വട്ടത്തിക്കോട്ട സ്വദേശിയായ ഐശ്വര്യ(19) കൊല്ലപ്പെട്ട കേസില്‍ അച്ഛൻ പെരുമാളി(50)യും അമ്മ റോജ(45)യെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളായ ചിന്നരശ് (30), തിരുശെല്‍വം (39), മുരുകേശൻ (34) എന്നിവരാണ് വെള്ളിയാഴ്ച പിടിയിലായത്. ഇവരെ പട്ടുകോട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതി 24 വരെ റിമാൻഡ് ചെയ്തു.
പല്ലടത്തെ തുണിമില്ലില്‍ ജോലിനോക്കുകയായിരുന്ന ഐശ്വര്യയും പട്ടുകോട്ടയിലെ നവീനും(19) ഡിസംബര്‍ 31-നാണ് വിവാഹിതരായത്. ദളിതനായ നവീനുമായുള്ള ബന്ധം നാട്ടിലെ പ്രബല സമുദായത്തില്‍പ്പെട്ട ഐശ്വര്യയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല.
തുടര്‍ന്ന് പോലീസുകാര്‍ ഐശ്വര്യയെ അച്ഛന്റെ അടുത്ത് എത്തിക്കുകയുമായിരുന്നു. വീട്ടില്‍വെച്ച് മര്‍ദനമേറ്റ ഐശ്വര്യ മരിച്ചു. മകള്‍ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് പെരുമാളും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ദഹിപ്പിച്ചു.
രണ്ടുദിവസത്തിനു ശേഷം നവീൻ പരാതി നല്‍കിയപ്പോഴാണ് ഇത് കൊലപാതകമാണെന്ന് വ്യക്തമായത്. ഐശ്വര്യയെ അച്ഛനൊപ്പം വിട്ടയച്ച പല്ലടം പോലീസ് ഇൻസ്പെക്ടര്‍ മുരുകയ്യയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മിശ്രവിവാഹവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുമ്ബോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പോലീസ് എടുത്തിട്ടില്ലെന്ന് സന്നദ്ധ സംഘടനയായ എവിഡൻസിന്റെ ഡയറക്ടര്‍ എ. കതിര് പറഞ്ഞു.
ചില ജാതി സംഘടനകള്‍ക്ക് പങ്കുണ്ടെങ്കിലും പൂര്‍ണ ഉത്തരവാദിത്വം അച്ഛന്റെയും അമ്മയുടെയും തലയില്‍ കെട്ടിവെക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ നീതി നടപ്പാകില്ല. പുറത്തുനിന്നുള്ള ഉദ്യോഗസ്ഥര്കൂടിയടങ്ങിയ പ്രത്യേക സംഘത്തെ അന്വേഷണച്ചുമതല ഏല്‍പ്പിക്കണം -അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.