വളരെയധികം ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കരിമ്പ് കരിമ്പിൻ ജ്യൂസ് ദിവസേന കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
വളരെ രുചികരമായ പാനീയമായ കരിമ്പിൻ ജ്യൂസ് ശരീരത്തില്‍ ഒരു ഡൈ യൂററ്റിക്ക് ആയി പ്രവര്‍ത്തിച്ച കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിവിധ ദഹന പ്രശ്നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു. പുരുഷന്മാര് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
മുഖക്കുരു, താരൻ എന്നിവ തടയുന്നതിനും മിനുസമാര്‍ന്ന ചര്‍മം ലഭിക്കുന്നതിനും കരിമ്പില്‍ അടങ്ങിയ ആല്‍ഫ ഹൈഡ്രോക്സി ആക്സിഡുകള് സഹായിക്കുന്നുണ്ട്. കരിമ്പില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഫ്ലേവനോയ്ഡ്സ് പ്രോസ്റ്റേറ്റ് ക്യാൻസര്‍, സ്തനാര്‍ബുദം എന്നിവയെ ചെറുക്കാൻ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആമാശയത്തിലെ പി എച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് കരിമ്പില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താൻ കരിമ്പിലിടങ്ങിയ ഗ്ലൈക്കോളിക് ആസിഡ് സഹായിക്കുന്നുണ്ട്.
വിറ്റാമിൻ ബി 12, ഇരമ്പ് എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ അടങ്ങിയ കരിമ്പിൻ ജ്യൂസ് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള വളരെ നല്ലൊരു മാര്‍ഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.