മധ്യപ്രദേശ്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അച്ഛൻ പിടിയില്‍. പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശനായാണ് ആണ്‍കുട്ടിയെ അച്ഛൻ കൊലപ്പെടുത്തിയത്.മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആണ്‍കുട്ടികളുള്ളതിനാല്‍ മൂന്നാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍, ആ കുട്ടിയും ആണ്‍കുട്ടിയായിരുന്നു. ഇതോടെയാണ് അച്ഛൻ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഭാര്യയെ മര്‍ദ്ദിച്ച് 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
തിരികെവന്നപ്പോള്‍ കുഞ്ഞ് കുടിലില്‍ മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിൻ്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിൻ്റെ പാടുകളുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.