കൊച്ചി: കരുവന്നൂരില്‍ നിയമ വിരുദ്ധ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തില്‍ രാജീവ് അടക്കമുള്ള മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടെന്ന് പുറത്തുവന്നതോടെയാണ് പ്രതികരണം.വായ്പ നല്കാന് ഉന്നത സിപിഐഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പി രാജീവ്, എസി മൊയ്തീന്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ ഇടപെട്ടുവെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി പറയുന്നത്.
ഒരു ജില്ലയിലെ നേതൃത്വം മറ്റ് ജില്ലയിലെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഇനിയും പലതും വരുമെന്നും പി രാജീവ് പറഞ്ഞു. കെ ഫോണില്‍ കെല്‍ട്രോണിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ നീക്കം. എംടിയും എം മുകുന്ദനും പറഞ്ഞത് രാജ്യത്തെ പൊതുസാഹചര്യമെന്നും ഞങ്ങളെ ബാധിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ഉള്‍ക്കൊള്ളുമെന്നും പി രാജീവ് പറഞ്ഞു.
കരുവന്നൂര്‍ കേസിലെ മാപ്പുസാക്ഷിയായ ടി ആര് സുനില്‍ കുമാറാണ് പി രാജീവ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്. കരുവന്നൂരില്‍ സിപിഐഎമ്മിന് രഹസ്യ അക്കൌണ്ടുകളുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്നുമാണ് ഇഡി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
25 വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആകെ 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിക്ഷേപം സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ബാലന്‍സ് ഷീറ്റിന് വിരുദ്ധമാണ്. സിപിഐഎം ബാലന്‍സ് ഷീറ്റ് അനുസരിച്ച് നാല് വീതം ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപവുമാണുള്ളത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് കണ്ടെത്തലെന്നാണ് ഇഡി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.