വണ്ടന്മേട്: അമ്മയുമായുള്ള അടുപ്പം ചോദ്യം ചെയ്ത പതിനാറുകാരനെ മര്‍ദിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകനെ വണ്ടന്മേട് പൊലീസ് അറസ്റ്റു ചെയ്തു.വണ്ടന്മേട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിത്ത് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് അജിത് കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതി.
പൊലീസ് പറയുന്നത് ഇങ്ങനെ:
'ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും പതിനാറുകാരൻറെ അമ്മയും അടുപ്പത്തിലായിരുന്നു. ഇടക്കിടെ ഇവരുടെ വീട്ടില്‍ ഇയാളെത്താറുണ്ടായിരുന്നു. കുട്ടി അടുത്തിടെ ഇത് പലതവണ ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം പതിനാറുകാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് കുട്ടിയെ മര്‍ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി വണ്ടന്മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി'.
കുട്ടിയുടെ പരാതിയെ തുടര്‍ന്ന് വണ്ടൻമേട് സബ് ഇൻസ്പെക്ടര്‍ എബി പി മാത്യുവിന്റെ നേതൃത്വത്തില്‍ വീട് വളഞ്ഞാണ് അജിതിനെ പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.