എരുമേലി: ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവം എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്ഇന്നലെ രാത്രി നടന്നു.
തുടര്‍ന്ന് ചന്ദനക്കുടം ഘോഷയാത്രയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനവും, ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ഓഫും ദേവസ്വം വകുപ്പ് മന്ത്രി .കെ.രാധാകൃഷ്ണൻ നിര്‍വഹിച്ചു. എരുമേലിയുടെ മതസൗഹാര്‍ദ്ദം രാജ്യത്തിനും ലോകത്തിനും മാതൃകയെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാലത്തില്‍ ചില പോരായ്കള്‍ ഉണ്ടായി അത് മനുഷ്യ സഹജമാണ്, അവ പരിഹരിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാര്, ചെണ്ടമേളം, ശിങ്കാരിമേളം, നിലക്കാവടി, കൊട്ടക്കാവടി, തമ്ബോലം, പോപ്പര്ഇവന്റ്, എന്നിവയ്ക്ക് പുറമെ ദഫ്മുട്ട്, കോല്‍ക്കളി, ചലചിത്ര മാപ്പിളഗാനമേള എന്നിവയും ഘോഷയാത്രക്ക് അകമ്പടിയായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശുഭേഷ് സുധാകര്‍ തുടങ്ങിയ ജനപ്രതിനിധികളും, മതസാമുദായിക നേതാക്കള്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.