തൊടുപുഴ: കറുത്ത മുഖം മൂടി ധരിച്ചൊരാൾ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനി.
എന്നാല്‍ സിനിമ കണ്ടുണ്ടായ മനോവിഭ്രാന്തിയാണെന്ന് പോലീസ്. തൊടുപുഴ നഗരത്തോട് ചേര്‍ന്ന പഞ്ചായത്തിലെ യു.പി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് വീട്ടിലെത്തി പറഞ്ഞത്.തട്ടിക്കൊണ്ട് പോയയാള്‍ അടുത്ത വീടിന്റെ പിന്‍വശത്ത് കൊണ്ടുപോയതായും താന്‍ ബഹളം വച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച് അയാള്‍ രക്ഷപെട്ടതായുമാണ് കുട്ടി പറഞ്ഞത്.
ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവമെന്നാണ് കുട്ടി പറയുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ സ്കൂള്‍ പരിധിയിലെ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും സ്ഥലം പരിശോധിക്കുകയും ചെയ്തു.
തുടര്‍ന്ന് മൊഴിയും രേഖപ്പെടുത്തി. എന്നാല്‍ കുട്ടി പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടത്തി മാത്രമേ സംഭവത്തില്‍ വ്യക്തത വരുത്താനാകൂവെന്നും പോലീസ് സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.