രാഷ്ട്രീയ പ്രചരണ ജാഥ; നിയമസഭ സമ്മേളനം മാറ്റണമെന്ന് വി.ഡി. സതീശൻ,,

തിരുവനന്തപുരം: കെ.പി.സി.സിയുടെ രാഷ്ട്രീയ പ്രചരണ ജാഥ നടക്കുന്നതിനാല്‍ നിയമസഭ സമ്മേളനം മാറ്റി നിശ്ചയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭ സ്പീക്കറോടാണ് വി.ഡി സതീശൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25 മുതല്‍ ഫെബ്രുവരി 14 വരെയും തുടര്‍ന്ന് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 27 വരെയും സമ്മേളിക്കുവാൻ തീരുമാനിച്ചതായി മനസ്സിലാക്കുന്നു. 

എന്നാല്‍ 2024 ഫെബ്രുവരി 9 മുതല്‍ 25 വരെയുള്ള കാലയളവില്‍ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം രാഷ്ട്രീയ പ്രചരണ ജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാഥയില്‍ ഞാനും യു.ഡി.എഫ് എം.എല്‍.എമാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതായിട്ടുണ്ട്' -എന്ന് സതീശൻ പറഞ്ഞു.

ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരണവും ഫെബ്രുവരി 5, 6, 7 തീയതികളില്‍ ബജറ്റ് പൊതു ചര്‍ച്ചയും ക്രമീകരിച്ച്‌ ഫെബ്രുവരി 9 മുതല്‍ 25 വരെയുള്ള കാലയളവില്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് ജാഥയില്‍ പങ്കെടുക്കുന്നതിനു അവസരമൊരുക്കുന്ന രീതിയില്‍ സമ്മേളന കലണ്ടറില്‍ മാറ്റം വരുത്തണം എന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !