കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരൻ ചാല കോയ്യോട് സ്വദേശി ടി.സി ഹർഷാദ്(38) ജയില്‍ചാടിയ കേസില്‍ നിർണായക വഴിത്തിരിവെന്ന് പ്രത്യേക അന്വേഷണസംഘം.
ഹർഷാദ് ബൈക്കില്‍ രക്ഷപ്പെട്ടത് കണ്ണൂർക്കാരനായ സുഹൃത്തിന്റെ കൂടെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഹർഷാദിനെ രക്ഷപ്പെടാൻ സഹായിച്ച ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നം പൊലിസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ച ബൈക്ക് ബെംഗളൂരു സിറ്റിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ബെംഗളൂരു സിറ്റിക്കടുത്ത് കടയില്‍ നിന്നാണ് ബൈക്ക് വാടകക്ക് എടുത്തത്. സുഹൃത്ത് തന്നെയാണ് ബൈക്ക് വാടകക്ക് എടുത്തതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ഹർഷാദ് ബെംഗളൂരുവില്‍ തന്നെയുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എസിപി ടി കെ രത്‌നകുമാർ, ടൗണ്‍ പൊലീസ് ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ബംഗ്ളൂർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരുന്നത്.
കണ്ണൂർസെൻട്രല്‍ ജയിലില്‍ എം. ഡി. എം. എ കടത്തിയ ശിക്ഷിക്കപ്പെട്ട ഹർഷാദ് വെല്‍ഫെയർ ഓഫീസിലുള്ളഡ്യൂട്ടിയുടെ ഭാഗമായി ജയിലിലേക്ക് വന്ന പത്രക്കെട്ടുകള്‍ എടുക്കുന്നതിനായി പുലർച്ചെ ജയില്‍ കവാടത്തില്‍ പോയപ്പോഴാണ് അവിടെ നിർത്തിയിട്ട കൂട്ടാളിയുടെ ബൈക്കില്‍ രക്ഷപ്പെട്ടത്. ഒരാഴ്‌ച്ച മുൻപ് നടന്ന സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടാൻ പൊലിസിന്കഴിഞ്ഞിട്ടില്ല.
കണ്ണവംപൊലിസ് സ്റ്റേഷൻ പരിധിയില്‍ നിന്നും മയക്കുമരുന്ന് കടത്തവെയാണ് ഹർഷാദിനെ പൊലിസ് പിടികൂടിയത്. ഈ കേസില്‍ ഇയാളെ വടകര നാർക്കോട്ടിക്ക് കോടതിയാണ് ഇയാളെ പത്തുവർഷം തടവിന് ശിക്ഷിച്ചത്. ഇതേ തുടർന്ന് ഒരുവർഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ജയില്‍ചാട്ടം.
കണ്ണൂർസെൻട്രല്‍ ജയിലില്‍ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികളെ വിവിധസ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുന്നതെന്നാണ് തടവുകാരൻ ജയില്‍ചാടിയതിനെ കുറിച്ചു കണ്ണൂർ ജയില്‍സൂപ്രണ്ട് ജയില്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പോർട്ടിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.