'രാമക്ഷേത്രം തകര്‍ക്കും': ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെന്ന് അവകാശപ്പെട്ട് ഭീഷണി മുഴക്കിയ 21കാരൻ അറസ്റ്റില്‍,,

പട്ന: രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി യുവാവ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെട്ടാണ് ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നുള്ള ഇന്റെഖാബ് ആലം എന്ന ഇരുപത്തിയൊന്നുകാരന്റെ ഭീഷണി.ഇയാളെ പോലീസ് പിടികൂടി.എമർജൻസി നമ്പറില്‍ വിളിച്ചാണ് വെള്ളിയാഴ്ച ഇയാള്‍ ഭീഷണി മുഴക്കിയത്. തന്റെ പേര് ഛോട്ടാ ഷക്കീല്‍ ആണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും അവകാശപ്പെട്ടു. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്നായിരുന്നു സന്ദേശം. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാസി സ്റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടില്‍നിന്നു ആലം പിടിയിലാവുന്നത്.

പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മാനസിക അസ്വസ്ഥതയുണ്ടെന്നു തോന്നുന്നതായും അരാരിയ പൊലീസ് സൂപ്രണ്ട് അശോക് കുമാർ സിങ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !