ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കുശേഷം ഉപവാസനമവസാനിപ്പിച്ച് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസമ്മേളന വേദിയില്‍ തീര്‍ത്ഥം സ്വീകരിച്ചുകൊണ്ടാണ് മോദി ഉപവാസം അവസാനിപ്പിച്ചത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള 11 ദിവസത്തെ ഉപവാസമാണ് അവസാനിപ്പിച്ചത്.
ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കിയെന്ന് പൊതുസമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമഭക്തര്‍ മുഴുവന്‍ സന്തോഷത്തിലാണെന്നും യോഗി പറഞ്ഞു. ഇന്ത്യ ത്രേതാ യുഗത്തിലെത്തിയിരിക്കുന്നുവെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഇന്നത്തെ അനുഭവം വിവരണാതീതമാണ്. അയോധ്യ മാത്രമല്ല ലോകം മുഴുവൻ സന്തോഷത്തിന്റെ അന്തരീക്ഷമാണ്.
രാംലല്ലക്കൊപ്പം ഇന്ത്യയുടെ ശബ്ദം തിരികെ വന്നിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി തപസ്വിയാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പൊതുസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മാത്രമല്ല മറ്റുള്ളവരും തപസ് അനുഷ്ഠിക്കണം. ഇന്ത്യയുടെ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയിരിക്കുകയാണെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.