ഗാസ സിറ്റി മധ്യ ഗാസയിലെ ദെയ്ര് എല്‍ബലായില്‍ അല്‍ അഖ്സ ആശുപത്രിയിലേക്ക് ബുധനാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു.പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഇടമായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ച മേഖലയാണിത്. കൊല്ലപ്പെട്ടവരില്‍ അഹമ്മദ് ബാദിര്‍ എന്ന മാധ്യമപ്രവര്‍ത്തകനുമുണ്ട്. ഇസ്രയേല്‍ തുടരുന്ന വംശഹത്യ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഗാസ ഭരണനേതൃത്വം ആവശ്യപ്പെട്ടു.
24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 147 പേര് കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുശട എണ്ണം 23,357 ആയി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളില്‍ പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും തെളിവ് സമര്‍പ്പിക്കാമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞു. ഇതിനായി വെബ്സൈറ്റ് തുറന്നു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ബുധനാഴ്ച റാമള്ളയില്‍ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തി.
യുദ്ധാനന്തരം പലസ്തീൻകാര്തന്നെ ഗാസ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകണമെന്ന നിലപാടും ആവര്‍ത്തിച്ചു. തെക്കൻ ലബനനിലെ ഹിസ്ബുള്ള ആസ്ഥാനം ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.