ഉയര്‍ന്ന കൊളസ്ട്രോള്‍ നിങ്ങളില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉയര്‍ന്ന കൊളസ്ട്രോള്‍ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു മെഴുക് പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍.
ആരോഗ്യമുള്ള കോശങ്ങള്‍ ഉണ്ടാക്കാൻ ശരീരത്തിന് കൊളസ്ട്രോള്‍ ആവശ്യമാണ്. എന്നാല്‍ ഇത് അമിത അളവില്‍ എത്തുന്നത് രക്തപ്രവാഹം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ധമനികള്‍ ഇടുങ്ങിയതാക്കും.അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി ഘടകങ്ങള്‍ ഉയര്‍ന്ന കൊളസ്ട്രോളിന് പ്രധാനപ്പെട്ട കാരണങ്ങളാണ്.
ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
പച്ച ഇലക്കറികള്‍...
നാരുകള്‍, ഫോളേറ്റ്, കരോട്ടിനോയിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പച്ച ഇലക്കറികള്‍. അവയില്‍ വിറ്റാമിനുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. അവയില്‍ ല്യൂട്ടിൻ, മറ്റ് പോഷങ്ങളും അടങ്ങിയിട്ടുണ്ട്. അത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കൊളസ്ട്രോള്‍ അളവ് കുറയ്ക്കുകയും ചെയ്യും.
അവാക്കാഡോ...
രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവാക്കാഡോ സഹായിക്കും. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) ഉറവിടമാണ് അവാക്കാഡോ.
അവോക്കാഡോകളില്‍ നിന്നുള്ള നാരുകള്‍ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ആഴ്ചയില്‍ രണ്ട് അവോക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
സിട്രസ് പഴങ്ങള്‍...
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ സഹായിക്കുന്ന ഒരു തരം ലയിക്കുന്ന നാരാണ് പെക്റ്റിൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.