മിസോറി: കുമ്ബസാരത്തിനിടെ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വൈദികനെതിരെ നടപടിയെടുത്ത് സഭ. മിസോറിയിലെ ഔവര്‍ ലേഡി ഓഫ് ദി ലേക്ക് ഇടവകയിലെ വൈദികനായ ഇഗ്നാസിയോ മെഡിനയെ തിരുകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്നും സഭ വിലക്കി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും വൈദികന് വിലക്കുണ്ട്. വൈദികന്റെ ഇടവകാംഗമായ യുവതിയുടെ പരാതിയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് പിന്നാലെ റോമിലെ സഭാ നേതൃത്വം വൈദികനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് വൈദികനെതിരെ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
ബിഷപിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ അന്വേഷണത്തിനൊടുവിലാണ് തീരുമാനം. ബിഷപ് ഡ്ബ്ല്യു ഷോണ്‍ മക്നൈറ്റാണ് സഭാ തലത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. 2022 ഏപ്രിലിലാണ് സംഭവത്തേക്കുറിച്ച് സഭയ്ക്ക് പരാതി ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് വൈദികന്റെ ഇടവകയിലെ ഇടപെടലുകള്‍ സഭാ സമിതി അന്വേഷണ വിധേയമാക്കിയത്.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അനുസരിച്ച് റോമിലെ സഭാ നേതൃത്വം വൈദികനെ കുറ്റക്കാരനെന്ന് നവംബര്‍ മാസത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഭാ നടപടികള്‍ ആരംഭിച്ചത്.
തിരുകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനടക്കം വൈദികനെ വിലക്കിക്കൊണ്ടുള്ള സഭാ നടപടിയേക്കുറിച്ചുള്ള പ്രസ്താവന തിങ്കളാഴ്ചയാണ് പുറത്ത് വന്നത്
.തിരു കര്മ്മങ്ങള്ക്കിടെയുള്ള ഇത്തരം അതിക്രമങ്ങള്‍ വിശ്വാസ അടിത്തറയേ തന്നെ ബാധിക്കുന്ന ഒന്നായതിനാലാണ് വൈദികനെതിരെ രൂക്ഷമായ നടപടി സ്വീകരിക്കുന്നതെന്ന് സഭാ നേതൃത്വം വിശദമാക്കുന്നത്.
പരാതിയുമായി മുന്നോട്ട് വന്ന യുവതിയെ അഭിനന്ദിച്ച സഭാ നേതൃത്വം ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇടവകയിലെ വൈദികന്റെ ഇടപെടലുകളേക്കുറിച്ച് നടന്ന ആഭ്യന്തര അന്വേഷണത്തില്‍ വൻ തുകയുടെ തിരിമറിയും വൈദികൻ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടരകോടി രൂപയുടെ തിരിമറിയാണ് വൈദികനെതിരെ തെളിഞ്ഞിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.