പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ആരാധകര്‍ക്കിടിയില്‍ ആവേശം ഉയര്‍ത്താൻ എത്തുന്ന മോഹൻലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.ജനുവരി 25-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ ആരാധകരെല്ലാം ആകാംക്ഷയിലാണ്.
ചിത്രത്തിന്റെ ദൈര്‍ഘ്യത്തെ പറ്റി ചില വാര്‍ത്തകള്‍ ഇതിനു മുൻപ് വന്നിരുന്നു. രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും ഹിന്ദി പതിപ്പിന്റെ സെൻസറിംഗ് പൂര്‍ത്തിയായെന്നും തരത്തിലുള്ള വാര്‍ത്തകളാണ് വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
എഴുത്തകാരനും സിനിമാ നിരൂപകനുമായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹം സിനിമയുടെ ദൈര്‍ഘ്യത്തെ കുറിച്ചും സെൻസറിംഗ് വിവരങ്ങളെ കുറിച്ചും പറഞ്ഞത്.
മലൈക്കോട്ടൈ വാലിബന്റെ മലയാളം പതിപ്പിന്റെ സെൻസറിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിന്റെ ഒരു പതിപ്പും ഇതുവരെ സെൻസറിംഗ് ചെയ്തിട്ടില്ലായെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. റിലീസിനോടടുത്ത് മാത്രമേ മലയാളം പതിപ്പ് സെൻസറിംഗ് പൂര്‍ത്തിയാക്കൂ. 2 മണിക്കൂര്‍ 37 മിനിറ്റ് ആയിരിക്കാം ചിത്രത്തിന്റെ ദൈര്‍ഘ്യം'. ശ്രീധര്‍ പിള്ള എക്സില്‍ കുറിച്ചു.
ചിത്രത്തിന്റെ ടീസറിനും, ഗാനത്തിനുമെല്ലാം ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹൻലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.