സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും വാര്‍ത്തകളാകാറുണ്ട്. ദുരിതങ്ങള്‍ കേട്ട് ലക്ഷക്കണക്കിന് രൂപ നല്കി അദ്ദേഹം നിരവധി പേരെ സഹായിച്ചിട്ടുണ്ട്.ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്ഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.
ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൈസയുണ്ടാക്കുന്നത് മുഴുവൻ ആ പാവം ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കുകയാണെന്ന് ജയറാം പറയുന്നു.
ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിനുവേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും.
സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാര്‍ക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.