അമ്പലപ്പുഴ : സ്ത്രീകളെ ശല്യം ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍.അമ്പലപ്പുഴ തെക്ക്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കറുകത്തറ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവമ്പാടി സ്വദേശി ഹാഷിം (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് വണ്ടാനം കിണറുമുക്കിന് സമീപമായിരുന്നുസംഭവം. നടന്നുപോകുകയായിരുന്ന സ്ത്രീകളെ ശല്യം ചെയ്യുകയും, ഒപ്പമുണ്ടായിരുന്ന പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറി പിടിക്കുകയും ചെയ്തു.
എയ്സ് വാൻ ഡ്രൈവറാണ് ഹാഷിം. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് കുമാര്‍, എസ്.പി.സി.ഒ രാജേഷ് കുമാര്‍, ടി.വി. ജോസഫ്, കെ.എസ്.അനില്‍കുമാര്‍, എം.കെ.വിനില്‍കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.