കൊച്ചി: കൊലപാതക കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍.നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്സണ്.
ജാമ്യത്തിലിറങ്ങിയ ജോണ്സണ് പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര് പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്.
അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി നിരവധി മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം പൊലീസുകാരെ ആക്രമിച്ച ഇജാസ് കടന്നുകളയുകയായിരുന്നു. ഇജാസിന്റെ ലഹരിമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.