സാജു നാരായണൻ (57) അമേരിക്കയിൽ ഹൃദയഘാതം മൂലം നിര്യാതനായി. 6 വർഷമായി US ലെ സ്റ്റാർ മാർട്ടിൽ സൂപ്പർവൈസറായി ജോലി ചെയ്തിവരികയായിരുന്നു.
ഭാര്യ ദീപ അറിയപ്പെടുന്ന നർത്തകിയും നൃത്ത അധ്യാപികയും ആണ്, ഗ്രേറ്റർ നോയിഡയിൽ നൃത്ത വിദ്യാലയം നടത്തിവരുന്നു. അനഘ, മേഘ, അനുഗ്രഹ എന്നിവർ മക്കളാണ്. മൂത്ത മകള്‍ അനഘ പിതാവിനോപ്പം ഒരു മാസം അമേരിക്കയിൽ ചിലവഴിച്ചിട്ട് ഈ കഴിഞ്ഞ ഡിസംബർ 29 നാണ് ഡൽഹിയിലേക്ക് മടങ്ങിയത്.
സാജു ഇടുക്കി പണിക്കൻകുടി സ്വദേശിയാണ്. കുറെ വർഷങ്ങളായി ഇന്ത്യക്ക് പുറത്ത് (ദുബായ്, നൈജീരിയ) അക്കൗണ്ടന്റ് ആയി ജോലി നോക്കിയിട്ടുണ്ട്. Dr സി. വി ആനന്ദ് ബോസ് സാറിന്റെ പേർസണൽ സെക്രട്ടറി ആയിട്ടും ഏതാണ്ട് ഒരു വർഷകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുവരുന്നതിനെകുറിച്ചുള്ള ചർച്ചകൾ നടക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.