തിരുവനന്തപുരം: ഓണ്‍ലൈൻതട്ടിപ്പുകള്‍ പെരുകിയതോടെ മലയാളികള്‍ക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം.തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളില്‍ത്തന്നെ പരാതി നല്കിയാല് മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാല്‍, ഇത്തരത്തില്‍ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികള്‍മാത്രം.
കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന ഭൂരിഭാഗം സൈബര്‍കേസുകളും ഓണ്‍ലൈൻതട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചിലദിവസങ്ങളില്‍ അമ്പതിലധികം കേസുകള്‍വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചാംതീയതിമാത്രം വിവിധ കേസുകളില്‍ നഷ്ടമായത് 37 ലക്ഷം രൂപയാണ്.
ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്സൈറ്റുകള്‍ എന്നിങ്ങനെ പലമാര്‍ഗങ്ങളിലൂെടയാണ് കബളിപ്പിക്കല്‍. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്.വെള്ളിയാഴ്ച 37 ലക്ഷംരൂപ നഷ്ടപ്പെട്ട സംഭവങ്ങളില്‍ പരാതികള്‍ വൈകിയതിനാല്‍ എട്ടുലക്ഷം രൂപ മാത്രമേ സൈബര്‍വിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.