ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യുന്നതില്‍ കലഹം; വീട്ടുകാരുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി,,

 പട്‌ന: ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. വീട്ടുകാരുടെ സഹായത്തോടെയാണ് യുവതി കുറ്റകൃത്യം ചെയ്തത്.ബിഹാര്‍ ബെഗുസരായി സ്വദേശി മഹേശ്വര്‍ കുമാര്‍ റായ്(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മഹേശ്വറിന്റെ ഭാര്യ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തില്‍ ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം അരങ്ങേറിയത്.  

കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മഹേശ്വര്‍ വല്ലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീലുകള്‍ ഇടുന്നതിനെ ചൊല്ലി മഹേശ്വര്‍ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളവേഴ്‌സുള്ള റാണി തന്റെ പേജില്‍ 500 ഓളം റീലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. അഞ്ചു വയസ്സുള്ള ഒരു മകനുണ്ട് ഇരുവര്‍ക്കും. 

റാണിയുടെ വീട്ടിലെത്തിയ മഹേശ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീല്‍സ് ഇടുന്നതിനെതിരെ വഴക്കുണ്ടാക്കിയതായാണു വിവരം. തുടര്‍ന്ന് റാണിയും ബന്ധുക്കളും കൂടി ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.  മഹേശ്വറിന്റെ സഹോദരന്‍ റൂദല്‍ ഫോണില്‍ വിളിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 

റൂദല്‍ വിളിച്ചപ്പോള്‍ മഹേശ്വര്‍ ആയിരുന്നില്ല ഫോണ്‍ എടുത്തത്. മറ്റാരോ ഫോണെടുക്കുകയും ഇരുവരും തമ്മില്‍ ഫോണിലൂടെ വാക്കു തര്‍ക്കം ഉണ്ടാവുകയും ചെയ്തു. റൂദല്‍ വീട്ടുകാരുമായി റാണിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മഹേശ്വറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. മഹേശ്വറിന്റെ കുടുംബത്തിന്റെ പരാതിയില്‍ റാണിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. മഹേശ്വറിനെ തിരക്കി എത്തിയപ്പോള്‍ നാലു പേര്‍ വീട്ടില്‍നിന്ന് ഓടിപ്പോകുന്നതായി കണ്ടെന്നും ദൃക്‌സാക്ഷി മൊഴിയുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !