തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം.
33 തദ്ദേശഭരണ വാർഡുകളിൽ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് വിജയം 10 ഇടത്ത് മാത്രം. കഴിഞ്ഞ തവണ എൽഡിഎഫിന് 12ഉം യുഡിഎഫിന് 11 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ്.ഡിപി.ഐ, ആം ആദ്മി പാർട്ടി എന്നിവർ ഓരോ സീറ്റുകളിൽ വിജയിച്ചു.
കഴിഞ്ഞ തവണ ആറ് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ നാല് സീറ്റ് മാത്രമാണുള്ളത്. കഴിഞ്ഞ തവണ രണ്ടിടത്ത് വിജയിച്ച എസ്ഡിപിഐ ഇത്തവണ ഒരിടത്ത് മാത്രമാണ് വിജയിച്ചത്. അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വിജയം എൽഡിഎഫിനായിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളും വാർഡുകളും
- തിരുവനന്തപുരം: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ 9- മണമ്പൂർ.
- കൊല്ലം: തഴവാ ഗ്രാമ പഞ്ചായത്തിലെ 18-കടത്തൂർ കിഴക്ക്, പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15- മയ്യത്തുംകര, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20- വിലങ്ങറ, കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ 08-വായനശാല പത്തനംതിട്ട: മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12- കാഞ്ഞിരവേലി, റാന്നി ഗ്രാമ പഞ്ചായത്തിലെ 07- പുതുശ്ശേരിമല കിഴക്ക്
- ആലപ്പുഴ: കായംകുളം നഗരസഭയിലെ 32- ഫാക്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01- തിരുവൻവണ്ടൂർ
- കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11- കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01- ആനക്കല്ല്, 04- കൂട്ടിക്കൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10- അരീക്കര, തലനാട് ഗ്രാമ പഞ്ചായത്തിലെ 04- മേലടുക്കം
- ഇടുക്കി: ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ 10- മാവടി, കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07- നെടിയകാട് എറണാകുളം: വടവുകോട്-പുത്തൻ കുരിശ് ഗ്രാമ പഞ്ചായത്തിലെ 10- വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13- കോരങ്കടവ്
- തൃശ്ശൂർ: മാള ഗ്രാമ പഞ്ചായത്തിലെ 14- കാവനാട്
- പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24- വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07- പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06- കണ്ണോട്, പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ 14- തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ 11- പള്ളിപ്പാടം, ജി.90 വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 06- അഞ്ചുമൂർത്തി
- മലപ്പുറം: ഒഴൂർ ഗ്രാമ പഞ്ചായത്തിലെ 16- ഒഴൂർ
- കോഴിക്കോട്: വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14- കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16- ചല്ലി വയൽ, മടവൂർ ഗ്രാമ പഞ്ചായത്തിലെ 05- പുല്ലാളൂർ, മാവൂർ ഗ്രാമ പഞ്ചായത്തിലെ 13- പാറമ്മൽ
- വയനാട്: മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 03- പരിയാരം
- കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10- ചൊക്ലി കാസർഗോഡ്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22- കോട്ടക്കുന്ന്
കേരളത്തിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിലും AAP വിജയം. ഒരു സീറ്റിൽ ആംആദ്മി ജയിച്ചു. ഒരിടത്ത് രണ്ടാമതും എത്തി.കരിങ്കുന്നത്ത് ഏഴാം വാർഡിൽ ബീനാ കുര്യനാണ് ആംആദ്മി ചിഹ്നത്തിൽ ജയിച്ചത്. 202 വോട്ടാണ് ബീനാകുര്യൻ നേടിയത്. കോൺഗ്രസിന ്‌സിറ്റിങ് സീറ്റിൽ 198 വോട്ടേ നേടാനായുള്ളൂ. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ഇവിടെയാണ് ആംആദ്മി ചരിത്ര വിജയം നേടുന്നത്. നാല് സീറ്റിലാണ് ആംആദ്മി ഇത്തവണ മത്സരിച്ചത്. കരിങ്കുന്നം കേന്ദ്രീകരിച്ച് നാളുകളായി മെഡിക്കൽ ലാബ് നടത്തിവരുന്ന ബീന നാട്ടുകാർക്കെല്ലാം സുപരിചിതയും, ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടുന്ന നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ബീനയെ സ്ഥാനാർത്ഥിയാക്കിയത്.
അരീക്കരയിലും തീപാറും പോരാട്ടമാണ് നടന്നത്. ഇവിടെ കേരളാ കോൺഗ്രസിലെ ബിന്ദു മാത്യു 236 വോട്ടിന് ജയിച്ചു. ആംആദ്മിക്കായി മത്സരിച്ച സുജിത വിനോദ് 217 വോട്ട് നേടി രണ്ടാമത് എത്തി.തിരുവനന്തപുരത്ത് മണമ്പൂർ വാർഡിലും കായംകുളത്ത് ഫാക്ടറി വാർഡിലും ആംആദ്മി മത്സരിച്ചിരുന്നു. പക്ഷേ രണ്ടിടത്തും ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാൻ ആംആദ്മിക്കായില്ല.
രാവിലെ പത്ത് മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്,3 മുനിസിപ്പാലിറ്റി 24 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 114 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.