കൊല്ലം: ഓയൂരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ആറു വയസുകാരിയേയും കുടുംബത്തേയും സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
കുട്ടിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി സഹോദരിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ തടയാന്‍ പരാമാവധി ശ്രമിച്ച കുഞ്ഞു സഹോദരനെ പ്രശംസിക്കുകയും ചെയ്തു. തന്നെ മുഖ്യമന്ത്രി ഹീറോ എന്നു വിളിച്ചുവെന്ന് കുട്ടി പറഞ്ഞു.
ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്പായിരുന്നു കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. രണ്ടാമത്തെ താരം ആറുവയസുകാരി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കാന് കുട്ടിക്ക് കഴിഞ്ഞു. ഇതനുസരിച്ച് പൊലീസിന് കുറ്റവാളികളെ പെട്ടെന്ന് തന്നെ കണ്ടെത്താനും കഴിഞ്ഞു. പ്രതികള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെ നവകേരള സദസ് വേദിയില്‍ വച്ച് രേഖാചിത്രം തയാറാക്കിയ ദമ്പതികളെ മുഖ്യമന്ത്രി ആദരിച്ചിരുന്നു.
കടയ്ക്കലില്‍ നടന്ന നവകേരള സദസില്‍ പഞ്ചായതിന്റെനവകേരള സദസില്‍ പങ്കെടുക്കുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിച്ച ഹോട്ടലിലേക്ക് കുട്ടിയേയും കുടുംബത്തേയും ക്ഷണിച്ചുവരുത്തുകയായിരുന്നു.
കുട്ടിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി സഹോദരിയെ തട്ടിക്കൊണ്ടുപോകുമ്ബോള്‍ തടയാന്‍ പരാമാവധി ശ്രമിച്ച കുഞ്ഞു സഹോദരനെ പ്രശംസിക്കുകയും ചെയ്തു. തന്നെ മുഖ്യമന്ത്രി ഹീറോ എന്നു വിളിച്ചുവെന്ന് കുട്ടി പറഞ്ഞു.
ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്പായിരുന്നു കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. രണ്ടാമത്തെ താരം ആറുവയസുകാരി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കാന് കുട്ടിക്ക് കഴിഞ്ഞു. ഇതനുസരിച്ച് പൊലീസിന് കുറ്റവാളികളെ പെട്ടെന്ന് തന്നെ കണ്ടെത്താനും കഴിഞ്ഞു. പ്രതികള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെ നവകേരള സദസ് വേദിയില്‍ വച്ച് രേഖാചിത്രം തയാറാക്കിയ ദമ്പതികളെ മുഖ്യമന്ത്രി ആദരിച്ചിരുന്നു. കടയ്ക്കലില്‍ നടന്ന നവകേരള സദസില്‍ പഞ്ചായതിന്റെ ഉപഹാരം നല്കി മുഖ്യമന്ത്രി കുട്ടിയെ ആദരിച്ചു.
മുഖ്യമന്ത്രിയെ കണ്ടതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇനി ഒരാള്‍ക്കും തങ്ങളുടെ കുഞ്ഞിന്റെ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പ്രതികരിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.