പയ്യന്നൂര്‍: പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം യുവതി മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിനിയായ യുവതിയാണ് മരിച്ചത്.കാങ്കോല്‍ നോര്‍ത്ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബി ജെ പി കര്‍ഷക മോര്‍ച സംസ്ഥാന മീഡിയ കോ- കണ്‍വീനറും ഏറ്റുകുടുക്ക എല്‍ പി സ്കൂള്‍ പ്രധാന അധ്യാപകനുമായ സികെ രമേശന്റെ മകളുമായ വി ആതിരയാണ് (28) മരിച്ചത്.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം പാപ്പാരട്ട സമുദായ ശ്മാശനത്തില്‍ സംസ്കരിച്ചു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ആ തിരയുടെ വിവാഹം. പ്രസവത്തിനായി പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
പെട്ടെന്ന് ബ്ലഡ് പ്രഷര്‍ കുറയുകയും ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല: ഭര്‍ത്താവ്: കെ വി അഭയ്. അമ്മ:വി അനുപ്രിയ. സഹോദരി: അനശ്വര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.