പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടയ്ക്കാനുള്ള പമ്പയിലെ ദൈനംദിന വരുമാനത്തുക തട്ടിയ പ്രതി പിടിയില്‍.
ഒക്ടോബര്‍ 1 മുതല്‍ 19 വരെയുള്ള കാലയളയവിലെ ദൈനംദിന വരുമാനമാണ് പ്രതി അക്കൗണ്ടില്‍ നിക്ഷേപിക്കാതെ കൈക്കലാക്കിയത്.
വരുമാനത്തിന്റെ കണക്കില്‍ തിരുമറി നടന്ന കാര്യം മനസ്സിലായതോടെ ഈ മാസം 16 ന് ദേവസ്വം ബോര്‍ഡ് നിലക്കല്‍ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ബി പ്രവീഷ് നിലക്കല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നിലക്കല്‍ എസ്എച്ച്ഒ സ്ഥലത്തെത്തി അന്വേഷണം നടത്തി. തട്ടിപ്പ് നടന്ന കാലയളവിലെ ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ലഭ്യമാകുന്നതിനുള്ള നടപടികളുമെടുത്തിരുന്നു.
തട്ടിപ്പ് നടന്നെന്ന് വ്യക്തമായതോടെ പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളുടെയും കോള്‍ വിവരങ്ങള്‍ ജില്ലാ പോലീസ് സൈബര്‍ സെല്‍ മുഖാന്തരം പരിശോധന നടത്തി. ശേഷം ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ ഉത്തരവിനനുസരിച്ച് വെച്ചൂച്ചിറ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. സമാന രീതിയില്‍ മുൻപും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.