കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കാമ്പസ് വീണ്ടും സംഘർഷഭരിതം.
SFI പ്രതിഷേധത്തിനിടെ ഇന്നലെ രാത്രിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല കാമ്പസിലെത്തിയത്. ഇപ്പോൾ വൻ സുരക്ഷയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കാമ്പസ്സിൽ ഒരുക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സർവകലാശാല കാമ്പസിൽ വിന്യസിച്ചത്.
ഗവർണർക്കെതിരായി സ്ഥാപിച്ച ബാനറുകൾ പോലീസ് ഇടപെട്ട് നീക്കം ചെയ്ത് കുറെ മിനിറ്റുകൾക്കകം വീണ്ടും ബാനർ കെട്ടിയും റോഡിൽ എഴുതിയും SFI വിദ്യാർത്ഥി സംഘടന ഗവർണർ ആരിഫ് ഖാനുമായി തുറന്ന സമര കാഹളം മുഴക്കി കാമ്പസിൽ തുടരുന്നു. മൂന്ന് ബാനറുകളോളം SFI വീണ്ടും ഉയർത്തി, കൂടാതെ ഗവർണർ അനുകൂല ബാനറുകൾ കത്തിക്കുകയും ചെയ്തു.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേടിന് മുകളിൽ കയറിയാണ് ബാനർ സ്ഥാപിച്ചത്. ഒരു ബാനർ നീക്കിയാൽ നൂറുബാനറുകൾ വീണ്ടും ഉയരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് ആർഷോയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടമായെത്തി ബാനർ കെട്ടിയത്.
രാവിലെ മുതൽ നിർദേശം നൽകിയിട്ടും നീക്കിയില്ല. ‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയിൽ എഴുതിയ ബാനറാണ് എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നത്. കോഴിക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ഗവർണർ കാമ്പസിലെ ബാനർ കണ്ടത്. ഇതോടെ ഉടൻ ഇത് നീക്കാൻ ഗവർണർ ഉദ്യോഗസ്ഥരോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.
വൈകുന്നേരം ആയിട്ടും പോലീസും കാമ്പസ് അധികൃതരും ബാനർ ആരഴിക്കും എന്ന് പരസ്‌പരം പഴിചാരി തർക്കം ഉന്നയിക്കുകയായിരുന്നു. ഇതിൽ സർവകലാശാല ഗസ്റ്റ്ഹൗസിന് മുൻപിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലപ്പുറം എസ്.പിയോട് ക്ഷുഭിതനാകുകയും പിന്നീട് SPയെക്കൊണ്ട് ഗവർണർക്ക് എതിരെ ഗോബാക്ക് എഴുതിയ ബാനറുകൾ നീക്കം ചെയ്യിക്കുകയുമായിരുന്നു. മുഖ്യമന്ത്രിക്കെതിരാണെങ്കിൽ ബാനറുകൾ നീക്കില്ലേയെന്ന് എസ്.പിയോട് ചോദിച്ച ഗവർണർ എസ്.എഫ്.ഐ അല്ല സർവകലാശാല ഭരിക്കുന്നതെന്നും പറഞ്ഞു. അതിനിടെ, സർവകലാശാല വൈസ് ചാൻസലറിനോടും ഗവർണർ ക്ഷുഭിതനായി. കൂടാതെ, വിശദീകരണം തേടാനായി വി.സിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ നീക്കം ചെയ്ത ബാനർ കടുത്ത പൊലീസ് കാവലിനിടയിലും എസ്.എഫ്.ഐ പ്രവർത്തകർ സ്ഥാപിച്ചതോടെ ഗവർണർ-എസ്.എഫ്.ഐ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണ്. "DONT SPIT HANS AND PANPARAG HERE SFI" എന്നാണ് ഇപ്പോൾ വീണ്ടും ഉയർത്തിയ ബാനറുകളിൽ SFI പ്രവർത്തകർ എഴുതിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്തു വൻ പോലീസ് സംഘം എത്തിക്കൊണ്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.