വാഷിങ്ടൺ: കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സഹായം കുറഞ്ഞതും, വീട്ടു വാടക കുതിച്ചുയരുന്നതും കാരണം അമേരിക്കയിൽ ഭവനരഹിതരുടെ എണ്ണത്തിൽ വൻ വർധന. യുഎസിൽ താമസിക്കാൻ വീടില്ലാത്തവരുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കണക്കുകൾ പ്രകാരം, ഏകദേശം 6,53,000 ആളുകൾ അമേരിക്കയിൽ ഭവനരഹിതർ ആണ്. താമസിക്കാൻ വീടില്ലാത്തവരുടെ എണ്ണം കണക്കാക്കാൻ രാജ്യം 2007-ൽ വാർഷിക പോയിന്റ്-ഇൻ-ടൈം സർവേ ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരിയിലെ മൊത്തം ഭവനരഹിതരുടെ എണ്ണം 70,650(12 ശതമാനം) ആയി കൂടിയിട്ടുണ്ട്.2007-ലെ ആദ്യ സർവേയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ഭവനരഹിതരായ ആളുകളുടെ എണ്ണം കുറയ്ക്കുന്നതിൽ യുഎസ് ഒരു ദശാബ്ദത്തോളം സ്ഥിരമായ പുരോഗതി കൈവരിച്ചിരുന്നു. പ്രായമാർവർക്ക് വീട് ലഭ്യമാക്കുന്നതിനുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, 2010-ൽ 637,000 ആയിരുന്നത് 2017-ൽ 554,000 ആയി കുറഞ്ഞു.
എന്നാൽ, 2020-ലെ കണക്കുകൾ പ്രകാരം ഈ സംഖ്യ ഏകദേശം 5,80,000 ആയി ഉയർന്നു. അടിയന്തര വാടക സഹായം, സ്റ്റേറ്റുകൾക്കും പ്രാദേശിക സർക്കാരുകൾക്കുമുള്ള സഹായം, താൽക്കാലിക ഒഴിപ്പിക്കൽ മൊറട്ടോറിയം എന്നിവയിലൂടെ കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട സഹായങ്ങൾ ലഭ്യമായതിനാൽ പിന്നീടുള്ള രണ്ട് വർഷങ്ങളിൽ താരതമ്യേന ഈ സ്ഥിരത നിലനിർത്താനും രാജ്യത്തിനായിരുന്നു.
മൊത്തത്തിലുള്ള വർധനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, വ്യക്തികൾക്കിടയിൽ ഭവനരഹിതർ ഏകദേശം 11% ഉം പ്രായമായവർക്കിടയിൽ 7.4% ഉം കുട്ടികളുള്ള കുടുംബങ്ങളിൽ 15.5% ഉം ആണ് വർധനവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.